ഗംഗാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം; 20 ദിവസം പ്രായമുള്ള കുഞ്ഞടക്കം…



 ഗംഗാനദിയിൽ ശക്തമായ ഒഴുക്കിലും കാറ്റിലും പെട്ട് ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട 10 ബംഗ്ലാദേശി പൗരന്മാരെ ബിഎസ്എഫ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരിൽ 20 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു. ബംഗ്ലാദേശിലെ ചാപൈ നവാബ്ഗഞ്ചിലെ ബഖെർ അലി ഘാട്ടിൽ നിന്ന് ജോഹർപൂരിലേക്ക് 12 യാത്രക്കാരുമായി പോകുകയായിരുന്ന ചെറിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി 20 മിനിറ്റിനുള്ളിൽ ശക്തമായ ഒഴുക്കിലും കാറ്റിലും പെട്ട് ബോട്ട് നടുപ്പുഴയിൽ വെച്ച് മറിയുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട് അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് ഒഴുകിയെത്തിയ ഇവരെ ബിഎസ്എഫ് പട്രോളിംഗ് സംഘം കാണുകയും ഉടൻ തന്നെ സ്പീഡ് ബോട്ടുമായി എത്തി രക്ഷപ്പെടുത്തുകയുമായിരുന്നു

Previous Post Next Post