അതേസമയം, റിയാസിന് ലഭിച്ചെന്ന് പറയുന്ന കൈക്കൂലി സിഎംആർഎൽ കമ്പനിയിൽ നിന്നുള്ളതല്ലെന്നും ഇഡി വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വിവിധ ഇടങ്ങളിൽനിന്ന് കൈക്കൂലി ലഭിച്ചെന്ന സൂചനയാണ് അന്വേഷണ ഏജൻസി മുന്നോട്ടുവയ്ക്കുന്നത്.
റിയാസിന്റെ കൈക്കൂലി ഇടപാടുകളെയും പണം ദുബായിലേക്ക് കടത്തിയതിനെയും കുറിച്ചുള്ള വിവരങ്ങൾ ഭാര്യ ടി. വീണയുടെ ഡയറിയിലുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. ‘റെഡ് ബുക്ക്’ എന്നാണ് ഈ ഡയറിയെ ഇഡി കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഡയറിയിലെ ഏഴ് പേജുകളിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളതെന്നാണ് കത്തിലെ പരാമർശം.