കൂരോപ്പട:സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാനോട് സഹകരിച്ച് ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിലെ 64 സ്കൂളുകളിൽ നിന്നും 23000 വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കത്തുകൾ അയക്കുന്നു. കത്തുകൾ വിദ്യാർത്ഥികൾ സ്വന്തം കൈപ്പടയിൽ ലഹരിയുടെ വിപത്തുകൾ പ്രതിപാദിച്ചാണ് എഴുതി തയ്യാറാക്കി മറ്റ് സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ അഡ്രസ്സിലാണ് അയക്കുന്നത്.
പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ പരിപാടിയുടെ ഉദ്ഘാടനം പാമ്പാടി പോലീസ് എസ്.എച്ച്.ഒ മുഹമ്മദ് ഷെഫീഖ് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. സിറിൽ കൈതക്കളം അധ്യക്ഷത വഹിച്ചു. കുരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.എസ് വിനോദ്, പഞ്ചായത്ത് അംഗം ടി.ജി മോഹനൻ, പി.ടി.എ പ്രസിഡണ്ട് അനിൽ കൂരോപ്പട, സ്കൂൾ ഹെഡ്മിസ്ട്രസ്സ് മെർലിൻ ഫിലിപ്പ്, അധ്യാപക പ്രതിനിധി തോമസുകുട്ടി ജോസഫ്, സ്കൂൾ ലീഡർ എയ്ഞ്ചൽ മരിയ എന്നിവർ പ്രസംഗിച്ചു.