നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവും യുവതിയും മരിച്ചു….



വിഴിഞ്ഞം: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങമല കോഴിക്കക്കുഴി മേലെ പുത്തൻവീട്ടിൽ സജീവിന്റെയും ഷേർളിയുടെയും മകൻ സുജി (26), സുഹൃത്തും മെഡിക്കൽകോളേജ് മുറിഞ്ഞപാലം തോട്ടുവരമ്പ് എൻ.ആർ.എ. 16-ൽ രാജന്റെയും മിനിയുടെയും മകൾ അർച്ചന രാജ് (31) എന്നിവരാണ് മരിച്ചത്. വെങ്ങാനൂർ-പള്ളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മൃതിമണ്ഡപത്തിന് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് മറിഞ്ഞാണ് അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.

أحدث أقدم