✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിലെ മണ്ണ് മാഫിയാ വെള്ളൂരിൽ പിടിമുറുക്കുന്നു ചിരാത് കമ്മ്യൂണിക്കേഷന് പഞ്ചായത്ത് രണ്ട് കോടിക്ക് അടുത്ത് ഫൈൻ ഇട്ടു വെള്ളൂരിൽ കഴിഞ്ഞ ഭരണ സമതിയുടെ കാലത്താണ്
ജിജോ ജോസഫ്, വാഴക്കൽ, വാകത്താനം എന്ന വ്യക്തി ഏക്കർ കണക്കിന് സ്ഥലം വാങ്ങി സ്ഥലം പൊട്ടിച്ച് വിൽപ്പന ആരംഭിച്ചത്
ചിരാത് കമ്മ്യൂണിക്കേഷൻ എന്ന പേരിൽ ഫേസ് ബുക്ക് പേജ് ആരംഭിച്ച് അതിലുടെയായിരുന്നു സ്ഥലം വിൽപ്പന നടത്തിയിരുന്നത്
അന്ന് മുതൽ പ്രാദേശികമായി നിരവധി എതിർപ്പുകൾ ഉയർന്നു എങ്കിലും മണ്ണെടുപ്പ് തുടർന്നുകൊണ്ടിരുന്നു
സ്ഥലത്തിൻ്റെ ഉടമ ഘനശ്യാംദാസ് സർദ്ദ, ബീഗം ബസാർ, പ്രൈവറ്റ് റോഡ്, ഹൈദരാബാദ് എന്ന വിലാസം ആണ് പഞ്ചായത്ത് രേഖകളിൽ
പക്ഷെ പവ്വർ ഓഫ് അറ്റോണി മലയാളിയുടെ കൈയ്യിലും കേരളത്തിൽ ഹവാല ഇടപാടുകാർ വൻതോതിൽ സ്ഥലം വാങ്ങി വിൽപ്പന നടത്തിയത് മുൻകാലങ്ങളിൽ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട് ഈ സ്ഥലക്കച്ചവടത്തിന് പിന്നിലും ഇത്തരത്തിലെ അനധികൃത രാജ്യദ്രോഹ പണമാണോ എന്ന ചോദ്യം നാട്ടുകാരിൽ പലരും ഉന്നയിച്ചിതായി അറിയുന്നു അങ്ങനെ എങ്കിൽ ചിരാത് കമ്മ്യൂണിക്കേഷനിൽ നിന്നും സ്ഥലം വാങ്ങിയവരും മുൻകൂർ പണം നൽകിയവരും നിയമക്കുരിക്കിൽ വരാൻ സാധ്യത ഏറെയാണ്
അനധികൃത മണ്ണെടുപ്പിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് വാകത്താനം സ്വദേശി ( ഇപ്പോൾ പായിപ്പാട് ആണ് താമസം എന്നറിയുന്നു ) നടത്തുന്ന ചിരാത് കമ്മ്യുണിക്കേഷൻസിന്
ഒരു കോടി എൺപത് ലക്ഷത്തി പതിനയ്യായിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപത് രൂപയാണ് ഫൈൻ ഇട്ടിരിക്കുകയാണ്
സ്ഥലം വാങ്ങിയവരും അഡ്വാൻസ് കൊടുത്തവരും കടുത്ത ആശങ്കയിൽ ആണ്
സ്ഥലം വാങ്ങിയവർക്ക്പ ണി കിട്ടുമോ ?
കൂടുതൽ വിവരങ്ങൾ അടുത്ത വാർത്തയിൽ
(തുടരും )