‘നേതൃത്വം പരാജയം, ഇഡി നീക്കം പിണറായിയെ ദുര്‍ബലപ്പെടുത്താന്‍….വിപുലീകൃത സംസ്ഥാന സമിതി


        

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. സംസ്ഥാന നേതൃത്വം പരാജയം. പ്രശ്‌നങ്ങളില്‍ അപ്പപ്പോള്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതില്‍ നേതൃത്വം പരാജയമെന്നാണ് വിമര്‍ശനം. നിയമസഭ തിരഞ്ഞെടുപ്പില്‍ മാത്രമല്ല തോറ്റത്. 2021ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും തോറ്റു. അപ്പോഴൊന്നും ഒരു തിരുത്തലും ഉണ്ടായില്ല – എന്നും വിമര്‍ശനമുണ്ട്. ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത് 5 ജില്ലകളാണ്.

വിപുലീകൃത സംസ്ഥാന സമിതിയിലെ രേഖ സമഗ്രമല്ലെന്നും വിമര്‍ശനമുണ്ട്. കണ്ണൂര്‍ ഘടകമാണ് റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. കണ്ണൂരില്‍ നിന്ന് ഹരീന്ദ്രനാണ് വിമര്‍ശനമുന്നയിച്ചത്. സെക്രട്ടറിയേറ്റിന്റെ വീഴ്ചയില്‍ സ്വയം വിമര്‍ശനമില്ല. വീഴ്ചകളുടെ ഉത്തരവാദിത്വം അണികള്‍ക്കും ജില്ലാ നേതൃത്വത്തിന്റെയും മാത്രമാക്കി – എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍
أحدث أقدم