പെപ്പർ സ്പ്രേ മുഖത്തടിച്ചു…രണ്ടു പവന്റെ മാല പൊട്ടിച്ചെടുത്ത് മൂന്നംഗസംഘം കടന്നു


        

ജല അതോറിറ്റിയുടെ പമ്പ് ഓപ്പറേറ്ററെ ആക്രമിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചെടുത്തു.വെള്ളായണിക്കായലിന് സമീപം വവ്വാമൂലയിലുളള പമ്പ് ഹൗസിലെ ഓപ്പറേറ്ററും പാറശ്ശാല പുത്തൻകട നെടുവാൻവിള സ്വദേശി ഹരിഹര സുധനെ(54) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം മുഖത്ത് പെപ്പർ സ്പ്രേ അടിച്ചശേഷം മർദിച്ച് കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. അക്രമികൾ ഹെൽമറ്റ് ധരിച്ച് മുഖംമറച്ചിരുന്നു.


أحدث أقدم