
തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിലും സ്കൂളുകളിലും എസ്.എഫ്.ഐ നേടിയ വിജയത്തിൽ അഭിനന്ദനമറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു പരാജയത്തോടെ എല്ലാം അവസാനിക്കുന്നില്ലെന്ന് യുവതലമുറ നമ്മോട് വിളിച്ചുപറയുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ വിവിധ തലങ്ങളിലെ വിദ്യാർഥി തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളിലും സ്കൂളുകളിലും വിദ്യാർഥികൾ നൽകിയ പിന്തുണ വലിയ ഉത്തരവാദിത്തമാണെന്നും പിണറായി വിജയൻ കുറിച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കും വേണ്ടി കൂടുതൽ ശക്തമായി ഇടപെടാനുള്ള ഉത്തരവാദിത്തം വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരു പരാജയത്തോടെ എല്ലാം അവസാനിക്കുന്നില്ലെന്ന് യുവതലമുറ നമ്മോട് വിളിച്ചുപറയുകയാണ്. കേരളത്തിലെ വിവിധ തലങ്ങളിലെ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ പ്രതിഫലനമാണ്.
കേരള സര്‍വകലാശാല 71ല്‍ 62
കണ്ണൂര്‍ സര്‍വകലാശാല 77ല്‍ 53
പോളിടെക്‌നിക് 55ല്‍ 45
സ്‌കൂള്‍ പാര്‍ലമെന്റ് 699ല്‍ 604
ക്യാമ്പസുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഈ പിന്തുണ വലിയ ഉത്തരവാദിത്തമാണ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കും വേണ്ടി കൂടുതല്‍ ശക്തമായി ഇടപെടാനുള്ള ഉത്തരവാദിത്തം വിജയിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണം.
കഴിഞ്ഞ മൂന്ന് മാസത്തെ യുഡിഎഫ് ഭരണത്തെ സംബന്ധിച്ച് പവര്‍കട്ട്, ലൈഫ് പദ്ധതി, പെന്‍ഷന്‍, റേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന ആശങ്കകളും ചര്‍ച്ചകളും ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭരണത്തിന്റെ യാഥാര്‍ഥ്യം ജനങ്ങള്‍ വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു. അതിന്റെ ആദ്യ പ്രതിഫലനങ്ങളില്‍ ഒന്നാണ് കേരളത്തിന്റെ യുവമനസ്സുകളില്‍ കാണുന്നത്.
വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഈ ജനാധിപത്യ വിധിയെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. എസ്.എഫ്.ഐയുടെ വിജയിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.…