അതേസമയം മൂന്നാമതും ഭരണം കിട്ടണമെന്നത് എല്‍ഡിഎഫിന്റെ ദുരാഗ്രഹമായിരുന്നുവെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. സിപിഎം ചര്‍ച്ച ചെയ്ത് തെറ്റ് തിരുത്തി മാറ്റത്തിന് ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും ഇങ്ങനെയൊരു രീതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാകാലങ്ങളിലായി വന്ന സര്‍ക്കാരുകള്‍ക്ക് ഉള്‍ക്കാഴ്ചയില്ലെന്നതിന് തെളിവാണ് പവര്‍കട്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.