യാത്രയ്ക്കിടെ ട്രെയിനിലെ ഫാന്‍ പൊട്ടി വീണ് യാത്രക്കാരിക്ക് പരിക്കേറ്റു.



കണ്ണൂർ : യാത്രയ്ക്കിടെ ട്രെയിനിലെ ഫാന്‍ പൊട്ടി വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെന്‍ട്രല്‍ – മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ (12686) വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ട3 കോച്ചില്‍ അപകടം ഉണ്ടായത്.

മംഗലാപുരത്തുനിന്ന് പുറപ്പെടുമ്പോള്‍ തന്നെ കോച്ചിലെ ഫാന്‍ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും, ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. യാത്രയ്ക്കിടെ ഫാന്‍ ഇളകി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ യുവതിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടര്‍ന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടര്‍ന്നു.
أحدث أقدم