തിരുവനന്തപുരം : പി എസ് സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനില്ക്കുന്നതിനിടെ പി എസ് സിയുടെ നിർണായക യോഗം ഇന്ന്.
ഇന്നു രാവിലെ തിരുവനന്തപുരത്തെ പി എസ് സി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ എല്ലാ അംഗങ്ങളോടും നിർബന്ധമായും പങ്കെടുക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനു ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു എത്തില്ലെന്ന പി എസ് സിയുടെ കത്ത് ക്രൈം ബ്രാഞ്ച് ഐജി അജിത ബീഗം തള്ളിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം യോഗത്തില് പ്രാധാന്യത്തോടെ ചർച്ചയാകുക. അതേസമയം ചോദ്യംചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതുണ്ടോ എന്ന കാര്യത്തിൻ പിഎസ്‌സി നിയമോപദേശം തോടിയിട്ടുണ്ട്.