ഐഎസ്ആർഒയുടെ ഭാവിയിൽ കടുത്ത ആശങ്കയുമായി ജീവനക്കാർ...




ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിൽ ഐഎസ്ആർഒ ജീവനക്കാർ കടുത്ത ആശങ്കയിൽ. കേന്ദ്ര സർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഐഎസ്ആർഒ ചെയർമാന് കത്തെഴുതി. 

ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ജീവനക്കാർ ഇത്ര ശക്തമായി സംഘടിച്ച് രംഗത്ത് വരുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും ഐഎസ്ആർഒ പൊതുമേഖലാ സ്ഥാപനമായി നിലനിൽക്കണമെന്ന വികാരമാണ് കത്തിലെ ഉള്ളടക്കം.
أحدث أقدم