
മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദത്തിനിടെ, വിവാദങ്ങളിൽ പെട്ടെന്ന് മറുപടി പറയണമെന്ന അഭിപ്രായവുമായി മുൻ കെപിസിസി പ്രസിഡൻറ് എംഎം ഹസ്സൻ. പ്രതിപക്ഷത്തായിരുന്നപ്പോൾ ഉയർത്തിയ ആരോപണങ്ങൾ തങ്ങൾക്കു നേരെ ആവർത്തിക്കാതിരിക്കാൻ യുഡിഎഫ് നേതാക്കൾക്ക് ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിമാനയാത്ര ഉൾപ്പടെയുള്ള വിവാദങ്ങളിൽ കോൺഗ്രസിൽ അതൃപ്തിയുണ്ട്. എന്നാൽ ആരും പരസ്യമായി പറയാനില്ല. ഇതിനിടെയാണ് പരോക്ഷമായെങ്കിലും എം എം ഹസ്സൻറെ പ്രതികരണം. സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി പറയാതിരിക്കുന്നു. പിണറായിയും സ്വകാര്യ വിമാനയാത്ര നടത്തിയെന്ന് പറയുന്നു. അപ്പോഴാണ് ഇതിനെ ന്യായീകരിക്കാനില്ലെന്ന മട്ടിലെ മുൻ കെപിസിസി അധ്യക്ഷൻറെ അഭിപ്രായ പ്രകടനം. സ്വകാര്യ വിമാനത്തിൽ ഇനിയും പോകുമെന്ന് മുഖ്യമന്ത്രിയുടെ പറഞ്ഞതിലും അത്തരം ശൈലിയിലും പ്രധാന നേതാക്കൾക്ക് അടക്കം കടുത്ത വിമർശനമുണ്ട്. മുൻ മുഖ്യമന്ത്രിയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് എല്ലാം ന്യായീകരിക്കുന്നതിൽ അമർഷവുമുണ്ട്. പ്രതിപക്ഷം ആക്രമണം ശക്തമാക്കുമ്പോഴും പ്രതിരോധിച്ചത് ചുരുക്കം നേതാക്കൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ പ്രതികരിക്കാനാണ് കെസി വേണുഗോപാൽ താത്പര്യം കാണിച്ചത്. ഇനി ബുധനാഴ്ചയേ മാധ്യമങ്ങളുടെ ചോദ്യങ്ങൾ ഇരുന്നു കൊടുക്കുന്നുള്ളൂവെന്ന നിലപാടിലാണ് മുഖ്യമന്ത്രി