വീട്ടിൽ നിർത്തിയിട്ട ജീപ്പ് മുൻവൈരാഗ്യത്തിന്‍റെ പേരിൽ കത്തിച്ചു….പ്രതികൾ അറസ്റ്റിൽ



ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പടിഞ്ഞാറെ നട മല്ലിശ്ശേരിപറമ്പ് സ്വദേശി ആദര്‍ശ് (22), ഗുരുവായൂര്‍ സ്വദേശി അസ്‌ലം(21) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്‍റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി ചാവക്കാട് പാലയൂര്‍ സ്വദേശി ഷാനില്‍ (37) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഷാനിലും സംവിധായകന്‍ വിജീഷ് മണിയും തമ്മിലുള്ള മുന്‍വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

أحدث أقدم