അമിത്ഷാക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം.



തിരുവനന്തപുരം: ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം. 

പ്രതിഷേധം അപക്വമായെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശന്‍. 
കേന്ദ്രത്തെ പിണക്കുന്നത് ബുദ്ധി അല്ലെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ പ്രതിഷേധത്തെ പരസ്യമായി പിന്തുണച്ച് കെസി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. കരിങ്കൊടി കാണിക്കുന്ന ദൃശ്യങ്ങള്‍ മന്ത്രി ഒ ജെ ജനീഷ് സമൂഹമാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തതിനെ ചൊല്ലിയും വിവാദമുണ്ട്.
أحدث أقدم