കൊല്ലം : ദോശ നൽകാൻ വൈകിയതിനെ ചൊല്ലി ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് ചാടക്കട അടിച്ചുതകർത്തതിന് അറസ്റ്റിലായത്.
ചക്കുവള്ളി– പുതിയകാവ് പ്രധാന പാതയോരത്ത് ശൂരനാട് കോയിക്കൽ ചന്തയിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും പിന്നാലെ ആക്രമണം നടന്നെന്നുമാണ് പരാതിയിൽ പറയുന്നത്.