നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണം മോഷ്ടിച്ചു….പ്രതികൾ പിടിയിൽ….



പത്തനംതിട്ട: പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് സ്വർണവും പണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. ഓമല്ലൂർ മഞ്ഞിനിക്കര റബ്ബർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന സിജോ സുനിൽ (20), ഇലവുംതിട്ട മെഴുവേലി സ്വദേശി ശ്രീരാഗ് (19) എന്നിവരാണ് ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. ഇലവുംതിട്ടയിലെ ബാർ ഹോട്ടലിന്‍റെ പാർക്കിങിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്നാണ് ഒരു പവൻ തൂക്കം വരുന്ന സ്വർണ നെക്ലസും 30,000 രൂപയും പ്രതികൾ കവർന്നത്. സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു മോഷണം.

Previous Post Next Post