ആലപ്പുഴയിൽ മേൽപ്പാലത്തിൽനിന്ന് കാർ താഴേക്ക് പതിച്ചു…. ഒരു കുടുംബത്തിലെ നാലുപേർക്ക്….



ചേർത്തല: ആലപ്പുഴയിൽ മേൽപ്പാലത്തിൽനിന്ന് കാർ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഒറ്റപ്പുന്ന മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം അഞ്ചൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ അപകടത്തിൽപെട്ടത്.

എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകവെ ഒറ്റപ്പുന്ന മേൽപ്പാലത്തിലേക്ക് കയറി 100 മീറ്ററോളം മുകളിലെത്തിയപ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു. നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിന്റെ കൈവരിക്കായി സ്ഥാപിച്ച കമ്പികളിൽ തട്ടിയാണ് കാർ താഴേക്ക് പതിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

Previous Post Next Post