ഏകതാ നഗർ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണച്ചടങ്ങ് ഇന്ന് ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കും.
വൈകിട്ട് മൂന്ന് മണിയോടെ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.
2024ൽ പുറത്തിറങ്ങിയ സിനിമകൾക്കുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്യുന്നത്.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും ‘ചന്ദു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിടും.