കോത്തല ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു



പാമ്പാടി : കോത്തല ഗവൺമെൻ്റ് ആയുർ വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ    ദേശീയ ആയുർ വേദ ദിനം ആചരിച്ചു രാവിലെ മുതൽ നടന്ന പരിപാടികളിൽ 
സ്കൂൾ കുട്ടികൾക്കായുള്ള ക്വിസ് മൽസരം  ,ചിത്ര രചന മത്സരം,  ഡോ:  സനൽ കൃഷ്ണൻ രചിച്ച ഔഷധ ചെടികളുടെ മഹിമ പ്രകീർത്തിക്കുന്ന ഗാനത്തെ കോത്തല എൻ .എസ് .എന്  ഹൈസ്കൂൾ വിദ്യാർത്ഥികൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ച തിരുവാതിര , ആരോഗ്യകരമായ ജീവിതം മുന്നോട്ടു നയിക്കാനുള്ള വിവിധ ഭക്ഷണ പാനീയങ്ങൾനിർമ്മിച്ച് അവയുടെ പ്രദർശനം , കുട്ടികളെ വിവിധ ഔഷധ ചെടികൾ പരിചയപ്പെടുത്തൽ ,
നവമാധ്യമ യുഗത്തിൽ
കുട്ടികളുടെ ഏകാഗ്രത പഠനം എന്നിവ നിലനിർത്തുന്നതിനുംവർദ്ധിപ്പിക്കുന്നതിനും വേണ്ടിയ യോഗ  പരിശീലനം .എന്നിവ നടന്നു 

തുടർന്ന്  നടന്ന പൊതു സമ്മേളനം കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഇഎസ് വിനോദ് ഉദ്ഘാടനം ചെയ്തു യോഗത്തിൽഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്   ഷീല ചെറിയാൻ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർ 
 ജ്യോതി മോൾ ടി ആയുർവേദദിന സന്ദേശം നൽകുകയും ചെയ്തു .ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  ശ്രീലത പ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ജിൻസമ്മ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിഎം മാത്യു, ശ്രീമതി ശ്രീജമോൾ , MJ ഷിബു ,  ഉമാദേവി, KA ഫിലിപ്പ് ,
 ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  ആഷബിനു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വിവിധ മത്സരങ്ങളിൽ ജേതാക്കളായ വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ES വിനോദ് നിർവഹിച്ചു. കലാസാംസ്കാരിക രംഗങ്ങളിൽ മികവുറ്റ പ്രവർത്തനത്തിന് ഡോകടർ സനൽ കൃഷണനെ കൂരോപ്പട ഗ്രാമ പഞ്ചായത്താനു വേണ്ടി പ്രസിഡൻ്റ്  ES വിനോദ് പൊന്നാട അണിയിച്ച് ആദരിച്ചു. CMO ഡോ ഹരികുമാർ  സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു . ഡോ: ഷെഫിന പി കൃതഞ്ജത അർപ്പിച്ചു.
Previous Post Next Post