കുവൈത്ത് മസ്ജിദ് മോഷണം; കുവൈറ്റിലെ പള്ളിയിലെ മോഷണം; 'പ്രതി'യെ കണ്ട് ഞെട്ടി അധികൃതർ!



കുവൈത്ത് മസ്ജിദ് മോഷണം; കുവൈറ്റ് മസ്ജിദ് മോഷണം;കുവൈറ്റിലെ ജാബർ അൽ അഹമ്മദിലെ ഒരു പള്ളിയിൽ നമസ്കാരത്തിനെത്തുന്നവരുടെ ചെരിപ്പുകൾ തുടർച്ചയായി കാണാതാവുന്നത് പതിവായതോടെയാണ് വിശ്വാസികൾ അങ്കലാപ്പിലായത്. 



നമസ്കാരം കഴിഞ്ഞിറങ്ങുമ്പോൾ ചെരിപ്പുകൾ അപ്രത്യക്ഷമാകുന്നത് നിത്യ സംഭവമായതോടെ സംശയം പലരിലേക്കും നീണ്ടു. കുസൃതിക്കാരായ കുട്ടികളും ഇതിന് പിന്നിൽ ചിലർ കരുതിയപ്പോൾ, പ്രദേശത്ത് ചുറ്റിപ്പറ്റി കഴിയുന്ന ചില പ്രവാസി തൊഴിലാളികളെ മറ്റു ചിലർ സംശയം നോക്കിയിരുന്നു. എന്തായാലും മോഷ്ടാവിനെ കൈയോടെ പിടികൂടാൻ തന്നെ വിശ്വാസികളും നാട്ടുകാരും തീരുമാനിച്ചു. ഈ പള്ളിക്ക് സമീപം രഹസ്യ കാവലും നിരീക്ഷണവും ശക്തമാക്കി. എന്നാൽ ആളനക്കമുള്ള ദിവസങ്ങളിലൊന്നും കള്ളൻ രംഗപ്രവേശം ചെയ്തതുമില്ല. ഒടുവിൽ ആ രഹസ്യം ചുരുളഴിയാൻ ഭാഗ്യമുണ്ടായത് ഒരു കുവൈത്തി സ്വദേശിയായിരുന്നു. പതിവുപോലെ പുറത്ത് ആളൊഴിഞ്ഞ തക്കം നോക്കി വിരുതൻ വീണ്ടും പള്ളിയിലെത്തി. കുന്നുകൂടിക്കിടന്ന ചെരിപ്പുകൾക്കിടയിൽ നിന്ന് നല്ല വൃത്തിയുള്ള ഒരെണ്ണം തിരഞ്ഞെടുത്ത് കടിച്ചെടുത്ത് തിരിഞ്ഞു നടക്കവെയാണ് അവൻ സ്വദേശിയുടെ മുന്നിൽ പെട്ടത്. മോഷ്ടാവ് ജീവനും കൊണ്ട് പാഞ്ഞു രക്ഷപ്പെടുന്നതിന് മുൻപ് തന്നെ അവൻ്റെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ സ്വദേശിക്ക് കഴിഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് മുന്നിൽ സ്വദേശി ആ ദൃശ്യം കാട്ടിക്കൊടുത്തു മറ്റാരുമല്ലായിരുന്നു ആ വിരുതൻ കള്ളൻ, ഒരു കാട്ടുകുറുക്കൻ! കള്ളനെ കൈകാര്യം ചെയ്യാൻ കാത്തുനിന്ന പലരും നിരാശയോടെ സ്ഥലം വിട്ടെങ്കിലും, മോഷണക്കുറ്റം തലയിൽ വീഴാതെ രക്ഷപ്പെട്ടതിൻ്റെ വലിയൊരു ആശ്വാസത്തിലാണ് ആ പ്രദേശത്തെ നിരപരാധികളായ പ്രവാസി തൊഴിലാളികൾ

Previous Post Next Post