വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി…


കൊല്ലം: വീടിനുപിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി. താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുകയായിരുന്ന കിളികൊല്ലൂർ ചാത്തിനാംകുളം പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള (55) ആണ് ജീവനൊടുക്കിയത്. 

വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. വീടിന്റെ പിൻഭാഗത്തുനിന്ന് വൻതോതിൽ പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ഹരീന്ദ്രൻ പിള്ളയുടെ മരണം സംഭവിച്ചിരുന്നു.

കിളികൊല്ലൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കഴിഞ്ഞ കുറച്ചുകാലമായി കുടുംബവുമായി അകൽച്ചയിലായിരുന്നു ഇദ്ദേഹം. കുടുംബത്തോടൊപ്പമായിരുന്നില്ല താമസിച്ചിരുന്നത്. അതിനാൽ തന്നെ ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്നും പൊലീസും നാട്ടുകാരും കരുതുന്നു. 

എങ്കിലും സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post