തുടർന്ന് തിരുവല്ലയിലെ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. താഴത്തെ നിലയിലെ കിടപ്പുമുറിയിലും ബാത്റൂമിലും തീ ആളിപ്പടർന്നു. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. കിടപ്പുമുറിയിലെ എസി, ഫാനുകൾ, ഇലക്ട്രിക് ഹീറ്റർ, കട്ടിൽ, അലമാര, ലൈറ്റുകൾ എന്നിവയെല്ലാം കത്തിനശിച്ചു. വീട്ടിലെ വയറിങ്ങും കത്തിയിട്ടുണ്ട്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഓഫീസർമാരായ ബിജു ടി എബ്രഹാം, ദേവൻ, വി പ്രശാന്ത്, ദിനുരാജ്, സാബു തോമസ്, ഉമറുൾ ഫറൂക്, സനിൽ, സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.