കുവൈറ്റിലെ ഈ പ്രധാന റോഡ് പൂർണമായി അടച്ചു; വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം


കുവൈത്തിൽ ബയാൻ പ്രദേശത്തിനും മുബാറക് അൽ അബ്ദുള്ള സബർബിനും ഇടയിലുള്ള കിംഗ് ഖാലിദ് ബിൻ അബ്ദുൾ അസീസ് റോഡ് താൽക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. കുവൈത്ത് സിറ്റിയിൽ നിന്നുള്ള പ്രവേശന കവാടങ്ങളും അഹമ്മദി ഭാഗത്തുനിന്ന് അൽ അഖ്‌സ മസ്ജിദ് സ്ട്രീറ്റിലേക്കുള്ള പാതകളും അടച്ചിടുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 


ഞായറാഴ്ച പുലർച്ചെ വരെ റോഡ് അടച്ചിടുമെന്ന് വ്യക്തമാക്കി. ഈ വാഹനം ഉപയോഗിക്കുന്ന വാഹനയാത്രക്കാർ ബദൽ മാർഗങ്ങൾ വേണമെന്നും ഗതാഗത വകുപ്പിൻ്റെ നിർദ്ദേശങ്ങളും വഴിതിരിച്ചുവിടൽ അടയാളങ്ങളും കൃത്യമായി പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

Previous Post Next Post