പാമ്പാടി ഗ്രാമപഞ്ചായത്ത്എ ഉപതിരഞ്ഞെടുപ്പ്ൽ ....ഡി.എഫ് സ്ഥാനാർത്ഥി സണ്ണി വർഗീസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു



പാമ്പാടി : - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് പത്ത് (കുമ്പന്താനം) എൽ.ഡി.എഫ് സ്ഥാനാർഥി സണ്ണി വർഗീസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി പി.റ്റി. ബിനോയി മുൻപാകെ അദ്ദേഹം മൂന്ന് സെറ്റ് പത്രിക സമർപ്പിച്ചത്.
​നാമനിർദ്ദേശ പത്രിക സമർപ്പണച്ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ.എസ്. സാബു, കെ.എസ്. ഗിരീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രദീഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.വി. അനീഷ്, ഷിബു കുര്യൻ, കുമ്പന്താനം ബ്രാഞ്ച് സെക്രട്ടറി സുമ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ജനകീയ വികസന മുന്നേറ്റത്തിന് കരുത്ത് പകർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ നാടൊകെ ഒത്തൊരുമയോടെ രംഗത്തിറങ്ങുമെന്ന് പ്രവർത്തകർ വ്യക്തമാക്കി.
​നാടൊകെ ആവേശത്തിരയിലാഴ്ന്ന ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ചെങ്കൊടിയുടെ കരുത്തുമായി എത്തിയ സ്ഥാനാർത്ഥിക്ക് ആവേശോജ്വലമായ സ്വീകരണമാണ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. പത്രിക സമർപ്പണത്തിന് ശേഷം പുറത്തെത്തിയ സ്ഥാനാർത്ഥിയെ ഏരിയ കമ്മിറ്റി അംഗം ഇ.എസ്. സാബു ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് വിജയാശംസകൾ നേർന്നു.

أحدث أقدم