
എംജി സർവകലാശാലയിലെ കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്‌ഐ മുന്നേറ്റം. ആലുവ യുസി കോളജ് യൂണിയൻ ഭരണം എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. ആറ് വർഷങ്ങൾക്ക് ശേഷമാണ് കെഎസ് യുവിൽ നിന്ന് എസ്എഫ്‌ഐ യൂണിയൻ തിരിച്ച് പിടിക്കുന്നത്.
കോട്ടയം സി എം എസ് കോളജും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും ഇത്തവണ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. ഭാരത് മാതാ ലോ കോളജ് ഇത്തവണയും നിലനിർത്തി. എറണാകുളം മഹാരാജാസ് കോളജിൽ ഇത്തവണയും മുഴുവൻ സീറ്റുകളും എസ്എഫ്‌ഐ നേടി.
അടിമാലി കാർമേൽഗിരി കോളജ്, ജയ്ഭാരത് കോളജ് പെരുമ്പാവൂർ, തൊടുപുഴ മുട്ടം ഐഎച്ചആർഡി കോളജ് തുടങ്ങി സർവകലാശാലയ്ക്ക് കീഴിലുള്ള ഭൂരിഭാഗം കോളജുകളിലും എസ്എഫ്ഐ പാനൽ മികച്ച വിജയമാണ് കരസ്ഥമാക്കിയത്