പിഎം ശ്രീ നടപ്പാക്കരുത്’; സംസ്ഥാന സർക്കാറിനോട് ദീപാ ദാസ് മുൻഷി



പാർട്ടി-സർക്കാർ ഏകോപന സമിതിയുണ്ടാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. പിഎംശ്രീ നടപ്പാക്കരുതെന്നും ദീപാദാസ് വ്യക്തമാക്കി. രാഷ്ട്രീയ കാര്യ സമിതിയിലാണ് ദീപ ദാസ് മുൻഷിയുടെ അഭിപ്രായ പ്രകടനം. പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രം​ഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് കോടി നഷ്ടപ്പെടാൻ പോകുന്നുവെന്നത് പർവതീകരിച്ച കണക്കെന്ന് കെ സി വേണുഗോപാൽ അന്ന് പറഞ്ഞു. മധ്യപ്രദേശിന് കഴി‍ഞ്ഞ 5 വർഷം കൊണ്ട് പിഎം ശ്രീയിലൂടെ കിട്ടിയത് 700 കോടി രൂപ മാത്രമാണ്. കർണാടകയ്ക്ക് കിട്ടിയത് 238 കോടി മാത്രമാണെന്നും കണക്ക് വിശദീകരിച്ച് കെ സി വേണുഗോപാൽ പറഞ്ഞു.

أحدث أقدم