സിപിഎം വിശാല സമിതിയില്‍ ആഞ്ഞടിച്ച് ജില്ലാ കമ്മിറ്റികൾ…



കോഴിക്കോട് : വ്യക്തികേന്ദ്രീകൃത ശൈലിക്കെതിരെ സിപിഎം വിശാല സമിതിയിൽ ആഞ്ഞടിച്ച് ജില്ലാകമ്മിറ്റികൾ. ലോകത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇല്ലാതായത് നേതാക്കളുടെ ധാർഷ്ട്യം കാരണമെന്ന് കൊല്ലം കമ്മിറ്റി തുറന്നടിച്ചു. 

10 വർഷത്തെ ഭരണം പ്രസ്ഥാനത്തെ ദുർബലമാക്കിയെന്ന് കണ്ണൂർ കമ്മിറ്റി തുറന്നുപറഞ്ഞു. എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന പ്രചാരണ വാചകം പോലും തിരിച്ചടിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. സിസി റിപ്പോർട്ടിന്റെ കൂടി ചുവട് പിടിച്ച് പൊതുചർച്ചയില്‍ പ്രതിനിധികള്‍ കനത്ത വിമർശനം ഉന്നയിച്ചത്.
Previous Post Next Post