സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് അനിൽ വി. നാ​ഗേന്ദ്രൻ….



തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഒത്തിരി വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിൻ്റെ പടികളിറങ്ങുകയാണെന്ന് എഫ്ബി പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. വസന്തത്തിൻ്റെ കനൽ വഴികളിൽ’ (മലയാളം),’വീരവണക്കം'(തമിഴ്) എന്നീ ചലച്ചിത്രങ്ങൾ പുറത്തിറക്കിയിരുന്നു.

City & Local Guides

മുപ്പതുവർഷത്തിലധികം കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പ്രോഗ്രാമുകളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കി. കോടിക്കണക്കിനു രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായി. സഹായിച്ചില്ലെങ്കിലും പിന്തുടർന്നു ദ്രോഹിക്കുന്ന ക്രൂരത ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇനിയും തുടരാനാകില്ല. നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ച് ഈ പടികളിറങ്ങുന്നുവെന്ന് അനിൽ വി. നാഗേന്ദ്രൻ എഫ്ബിയിൽ കുറിച്ചു

أحدث أقدم