
തളിപ്പറമ്പ്, പയ്യന്നൂർ പ്രസംഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ള കാര്യങ്ങളാണ് പിണറായി വിശദീകരിച്ചതെന്നും പറഞ്ഞതെല്ലാം ശരിയാണെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് അവകാശമില്ല. പാർട്ടി സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിൽക്കാത്തതിനെ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടിക്കാണോ ജനങ്ങൾക്ക് ആണോ തെറ്റുപറ്റിയത് എന്ന് ചോദ്യത്തിന് എംവി ഗോവിന്ദൻ മറുപടി നൽകിയില്ല.
വിദ്യാർത്ഥി സമരത്തിനോട് പൊലീസ് നടത്തിയത് നരനായാട്ട് ആണെന്നും പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് യുഡിഎഫ് സർക്കാരിൻ്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു