ജ്യോതിഷയുടെ ഭർത്താവും അമ്മയും സഹോദരിയുമാണ് കേസിലെ പ്രതികൾ. മാങ്ങാട്ടിടം സ്വദേശിയായ ജ്യോതിഷയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിലെ കിണറ്റിൽ ജീവനൊടുക്കിയത്. കഴിഞ്ഞ മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു ജ്യോതിഷ കിണറ്റിൽ ചാടിയത്. വിവാഹ സമയത്ത് ജ്യോതിഷക്ക് 12 പവൻ സ്വർണവും പണവും സ്ത്രീധനമായി നൽകിയിരുന്നു.