യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ സ്വകാര്യ ബസ്സിൽ കുഴഞ്ഞുവീണ് കണ്ടക്ടർ മരിച്ചു. പൊന്നാനി–കുറ്റിപ്പുറം–തിരൂർ റൂട്ടിലോടുന്ന ‘നിലാവ്’ ബസിലെ കണ്ടക്ടർ തവനൂർ മുരുടാവിൽപടി സ്വദേശി കാക്കശ്ശേരി കുന്നിൻ രമേശൻ (ഉണ്ണിക്കുട്ടൻ) ആണ് മരിച്ചത്. 50 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം.
പൊന്നാനിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് ബി.പി. അങ്ങാടിയിലെത്തിയപ്പോഴാണ് രമേശൻ ബസിനുള്ളിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡ്രൈവർ ബസ് ബി.പി. അങ്ങാടിയിലെ നീലി ആശുപത്രിക്ക് സമീപത്തേക്ക് എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം രമേശനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.