
തമിഴ്‌നാട് നിയമസഭയിൽ തന്റെ ശൈലിയും പെരുമാറ്റവും സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിഎം വിജയ്. സഭയ്ക്കുള്ളിലെ തന്റെ ‘ബോഡി ലാംഗ്വേജ്’ ഒരു തരത്തിലും ഉദ്ദേശ്യപൂർവ്വം ആയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസത്തിന് മുൻപ് സഭയിൽ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് വിജയിയുടെ ഈ വിശദീകരണം.
മിസ നിയമത്തെയും സർക്കാരിയ കമ്മീഷനെയും കുറിച്ച് വിജയ് നടത്തിയ ചില പരാമർശങ്ങളാണ് സഭയിൽ വലിയ ബഹളത്തിന് വഴിവെച്ചത്. ഈ പരാമർശങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കുകയും ഇതിനിടെയുള്ള വിജയിയുടെ പെരുമാറ്റവും ശൈലിയും പുതിയ ചർച്ചകൾക്ക് തിരികൊളുത്തുകയുമായിരുന്നു. ഇതോടെയാണ് ‘ബോഡി ലാംഗ്വേജ്’ ഒരു രാഷ്ട്രീയ വിവാദമായി വളർന്നത്