പിണറായി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ഡോ. ബി അശോക്


        


ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന് ഡോ. ബി അശോക്. ആര്യാടന്റെ കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതിൽ തനിക്കു യാതൊരു പങ്കുമില്ല. തന്റെ റിപ്പോർട്ട്‌ കണക്കിലെടുത്തല്ല കമ്മീഷൻ തീരുമാനം എടുത്തത്. കരാർ റദ്ദാക്കിയ റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ തന്നെ പറ്റി ഒരു പരാമർശവുമില്ലെന്നും ബി അശോക് പറഞ്ഞു.

താൻ റിപ്പോർട്ട്‌ നൽകിയത് സർക്കാരിനാണ്. 2022ൽ 3 രൂപ 6 പൈസക്ക് വൈദ്യുതി കിട്ടുന്ന ദീർഘകാല കരാർ തയാറാക്കിയിരുന്നു. താൻ കെഎസ്ഇബി സിഎംഡി ആയിരിക്കെ ആണ് കരാർ തയാറാക്കിയത്. നെയ് വേലി ലീഗ്നൈറ്റ് കോർപറേഷനുമായിട്ടാണ് കരാർ നിശ്ചയിച്ചത്. എന്നാൽ കരാർ ഒപ്പിടുന്നതിന് മുമ്പ് തന്നെ കെഎസ്ഇബിയിൽ നിന്ന് മാറ്റി. ഒപ്പിടാൻ ദില്ലിയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി. എന്നാൽ ഒപ്പിടുന്നതിന് രണ്ടു മണിക്കൂർ മുമ്പ് കരാർ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ആരാണ് ഇതിനു പിന്നിൽ കളിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


أحدث أقدم