തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണം… ബിജെപി പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍



തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ആറാലുമ്മൂട് സ്വദേശിയായ അഖിലിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. ഡിസിസി ഓഫീസിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. രണ്ട് പേര്‍ ബൈക്കിലെത്തുന്നതും ഓഫീസിന് നേരെ കല്ലെറിയുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.

Previous Post Next Post