തൃക്കാക്കര മോര്‍ഫിങ് കേസ്… കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ്



കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിൽ പ്രതികളുമായി ബന്ധമുള്ള കൂടുതൽ പേരെ തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ്. വിശദമായി ചോദ്യം ചെയ്തു തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് ഒരുക്കം. ടെലഗ്രാമിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കേസിൽ റിമാൻഡിലുള്ള പ്രതി സനീഷിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.ടെലഗ്രാമിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നീങ്ങുകയാണ് പൊലീസ്.

പ്രീമിയം ഗ്രൂപ്പിൽ പന്ത്രണ്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പിലെ സന്ദേശങ്ങളുടെ ഉള്ളടക്കം അടക്കം വിശദ വിവരങ്ങൾ ഇനിയും ടെലഗ്രാമിൽ നിന്ന് ലഭിച്ചിട്ടില്ല. ഇത് കിട്ടിയാലേ, കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാനാകൂ. അനീഷ്, ശ്രീഹരി എന്നിവരുമായി ബന്ധമുള്ള നിരവിധി പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവമാണ് അറസ്റ്റ് വൈകാൻ കാരണം. അതിനാൽ, ടെലഗ്രാമിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചാലേ അന്വേഷണ സംഘത്തിന് മൂന്നോട്ട് പോകാനാവൂ.

أحدث أقدم