കുമരകത്ത് ഇന്നലെ കായലില്‍ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി;




കുമരകത്ത് കായലില്‍ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; കാണാതായത് ഇന്നലെ പുലർച്ചെ 
കോട്ടയം : കുമരകത്ത് കായലില്‍ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കുമരകം വാർഡ് 14ല്‍ കൃഷ്ണവിലാസം തോപ്പില്‍ പരേതനായ ഫല്‍ഗുനന്റെ ഭാര്യ പൊന്നമ്മ (67) യുടെ മൃതദേഹമാണ് ലഭിച്ചത്. 

ഇന്നലെ പുലർച്ചെയാണ് വീട്ടമ്മയെ കായലിൽ കാണാതായത്. തുടർന്ന് ഇന്ന് പുലർച്ചെ ഒന്നോടെ സൂരി ഹോട്ടലിന് സമീപം കായലില്‍ നിന്നാണ് മത്സ്യ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.

സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍ : ധന്യ, ദിവ്യ. മരുമക്കള്‍ : അജി (പള്ളം) വിജയകുമാർ ( ചിറ്റാർ ). പരേത ആർപ്പൂക്കര പരുത്തിയകം കുടുംബാഗമാണ്.


أحدث أقدم