ഗുരുവായൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങും വഴി അപകടം… യുവാവിന്…





മലപ്പുറം: വണ്ടൂരിൽ സംസ്ഥാനപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക സ്വദേശി പ്രജീഷ് (31) ആണ് മരിച്ചത്. മങ്ങാട്ടുതൊടിക പ്രഭാകരന്റെ മകനാണ്. വണ്ടൂരിനും ചെറുകോടിനും ഇടയിലെ താടി വളവിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിലെ ബാറിൽ ജീവനക്കാരനായ പ്രജീഷ് ജോലി കഴിഞ്ഞ് ബൈക്കിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പ്രജീഷ് മരിച്ചു. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
أحدث أقدم