ആറ്റിങ്ങലിൽ വാക്കുതർക്കം കൈയാങ്കളിയായി; കോളേജ് വിദ്യാർഥിക്ക്..



 ആറ്റിങ്ങലിൽ ബസ് സ്റ്റോപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥി വിഘ്‌നേഷിനാണ് ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റത്.

കോളേജിന് പുറത്ത് ബസ്‌സ്റ്റോപ്പിലായിരുന്നു സംഭവം. പ്രദേശവാസികളായ രണ്ടുപേരും വിഘ്‌നേഷും തമ്മിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Previous Post Next Post