എം.സി റോഡിൽ കുറവിലങ്ങാട് വെമ്പള്ളിയിൽ വാഹനാപകടം; മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു


കോട്ടയം : എം.സി റോഡിൽ വെമ്പള്ളി ജംഗ്ഷന് സമീപം കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ കൊല്ലമ്മാവുടിയിൽ എബി തങ്കച്ചൻ (37) ആണ് മരിച്ചത്. അപകടത്തിൽ എബിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മയ്ക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ എതിർദിശയിൽ നിന്ന് വന്ന കണ്ടയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിയുടെ സംസ്കാര ശുശ്രൂഷകൾ പിന്നീട്.
أحدث أقدم