ഹസൻ വാരിസിൻ്റെ ഫോണിൽ ഹവാല ഇടപാടിന് നിർണായക തെളിവെന്ന് ഇ ഡി...




തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഹവാല ഇടപാടുകള്‍ക്ക് കൂടുതല്‍ തെളിവുകളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹസന്‍ വാരിസിന്റെ ഫോണില്‍ നമ്പറുകള്‍ സേവ് ചെയ്തത് ‘ഹവാ’ എന്ന് ചേര്‍ത്താണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. 

ഹവാല ഇടപാടിന് വേണ്ടി ‘നമ്മള്‍ ബേപ്പൂര്‍ ടീം’ എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായും ഇ ഡി പറയുന്നു. ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങളുള്ളത്. വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
أحدث أقدم