
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെയുള്ള സമയത്തിനിടയിലായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. ദേശീയതലത്തിൽ പവർ മാർക്കറ്റിൽ നിന്നും പ്രതീക്ഷിച്ച അളവിൽ വൈദ്യുതി ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. പീക്ക് സമയങ്ങളിലെ അധിക വൈദ്യുതി ഉപയോഗം കുറച്ച് പ്രതിസന്ധി പരിഹരിക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു