
തിരുവനന്തപുരം: മലയിന്‍കീഴിൽ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസ്സുകാരി ഇവാനയുടെ മൃതദേഹം സംസ്കരിച്ചു.പോസ്റ്റുമോർട്ടം നടപടികൾക്ക് മൃതദേഹം വീട്ടിലെ മുറിക്കുള്ളിൽ ആണ് സംസ്കരിച്ചത്.ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയെയാണ് മാതാവ് കൊല്ലപ്പെടുത്തിയത്. മാതാപിതാക്കളുടെ നാലാം വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു അരുംകൊല. ഇവാനയുടെ മൃതേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു.
പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം വീട്ടിനുള്ളിലെ മുറിയിലാണ് മൃതദേഹം സംസ്കരിച്ചത്.
വിഷം കഴിച്ചെന്ന സംശയത്തില്‍ ക്രിസ്റ്റിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുടെ അറസ്റ്റ് മലയിൻകീഴ് പൊലീസ് രേഖപ്പെടുത്തി
ഭർത്താവായ അഭിജിത്തിന് തന്നെ സംശയമാണെന്നാണ് ക്രിസ്റ്റി പൊലീസിന് നൽകിയ മൊഴി. ഇതിന്‍റെ പേരില്‍ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ കൊന്ന് താനും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചതെന്ന് ക്രിസ്റ്റി പൊലീസിന് മുൻപാകെ മൊഴി നൽകി.