പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം….നാലുപേർകൂടി അറസ്റ്റിൽ…



കോയമ്പത്തൂരിൽ പത്ത് കോടിയോളം രൂപ വിലവരുന്ന 13 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ മുഖ്യകണ്ണിയടക്കം നാലുപ്രതികളെ ബിഹാറിലെ ഭാഗൽപുർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് മലപ്പുറം പോലീസ് പിടികൂടി.

മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയ്‌ (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭാഗൽപുരിൽനിന്നും, തമിഴ്‌നാട് ഉദകമണ്ഡലം സ്വദേശി കാർത്തികിനെ (32) ചെന്നൈയിൽനിന്നുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
Previous Post Next Post