കനത്ത മഴയിൽ മണ്ണിടിച്ചിൽ… വട്ടവടയിൽ മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക്…



ഇടുക്കി: കനത്ത മഴയെ തുടർന്ന് വട്ടവടയിൽ മണ്ണിടിച്ചിൽ. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണനും സഹോദരിയുമാണ് മരിച്ചത്. ഇവരുടെ വീടിനോട് ചേർന്നുള്ള ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനടിയിൽപ്പെട്ട ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്

Previous Post Next Post