
കായംകുളം താലൂക്ക് ആശുപത്രി ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.പിടിയിലായത് മുതുകുളം തെക്കുംമുറിയിൽ മുതലപ്പള്ളിൽ കിഴക്കതിൽ വീട്ടിൽ ഷെഹൻഷാ(24) ആണ് . രാമപുരം വിശ്വാലതറയിൽ അരുൺ മുതുകുളം അരുണാപ്പറമ്പിൽ പ്രണവ്, മുതുകുളം കിഴക്കേ ചേലപ്പുറത്ത് ശ്രേയസ്, എന്നിവരും ഇയാൾക്കൊപ്പം കായംകുളം ആശുപത്രിയിൽ എത്തിയിരുന്നു. ഷഹൻഷ ഏതാനും മാസം മുൻപ് കനകക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുതുകുളം ജുമാമസ്ജിദിൽ കയറി പള്ളി ഇമാമിനെ ആക്രമിച്ച കേസിൽ പ്രതിയാണ്. കരീലക്കുളങ്ങരയിലെ ബിയർ പാർലറിൽ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയിരുന്നു. ഇവരെ പിന്തുടർന്നെത്തിയവരാണ് ആശുപത്രിയിൽ ആക്രമണം നടത്തിയത്.