
ചേർത്തല: തണ്ണീർമുക്കം വെറിങ്ങൻചുവട് സ്വദേശി സന്തോഷിനെ (53) സ്വന്തം വീട്ടിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള അയൽവാസി ഐറിഷ് മുൻകൂർ ജാമ്യാപേക്ഷ നൽകി. വെള്ളിയാഴ്ച അഭിഭാഷകൻ മുഖേന ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. മൃതദേഹം കണ്ടെത്തുന്നതിന് മുൻപുതന്നെ സ്വന്തം കാറിൽ സംസ്ഥാനം വിട്ടെന്ന് കരുതുന്ന ഇയാളെ പിടികൂടാൻ ആറു ദിവസം പിന്നിട്ടിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല.
പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം ആറിനാണ് സന്തോഷിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്തെ കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുഹമ്മ പൊലീസ് സന്തോഷിനെ വിളിപ്പിച്ചിരുന്നു. ഇതിൽ ഹാജരാകാത്തതിനെത്തുടർന്ന് വീട്ടിലെത്തിയ പൊലീസാണ് മൃതദേഹം ആദ്യം കണ്ടത്