ബിജെപി നേതാക്കൾക്ക് നേരെ വെല്ലുവിളിയുമായി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. പേപ്പറോ ടെലിപ്രോംറ്ററോ നോക്കാതെ ബിജെപി നേതാക്കൾ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിച്ചാൽതാൻ രാജിവെക്കുമെന്നാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്. കർണാടക ബിജെപി അധ്യക്ഷൻ ബി വൈ നാഗേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക എന്നിവർക്ക് നേരെയായിരുന്നു വെല്ലിവിളി. വിജയേന്ദ്രയും അശോകയും വന്ദേമാതരം മുഴുവനും കാണാതെ ചൊല്ലിയാൽ താൻ രാജിവെക്കുമെന്നായിരുന്നു പ്രിയങ്ക് ഖാർഗെ പറഞ്ഞത്. കൽബുർഗിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് കർണാടക ആഭ്യന്തര മന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്.
“ഞാൻ വിജയേന്ദ്രയോടും അശോകയോടും ഒരു വെല്ലുവിളി നടത്തുകയാണ്. ഒരു പേപ്പറിന്റെയോ ടെലിപ്രോംപ്റ്ററിന്റെയോ സഹായമില്ലാതെ, ഒരു പൊതുയോഗത്തിൽ വെച്ച് വന്ദേമാതരം മുഴുവനായും പാടാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു. അവർക്കത് ചെയ്യാൻ സാധിച്ചാൽ ഞാൻ രാജിവെക്കും. അവർ അതിന് തയ്യാറാകുമോ?”- എന്നായിരുന്നു പ്രിയങ്ക് ഖാർഗെയുടെ വാക്കുകൾ.
നോബൽ സമ്മാനം നേടിയ രവീന്ദ്രനാഥ ടാഗോറിനെക്കാളും, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് എന്നിവരേക്കാളുമൊക്കെ വലുതാണോ നരേന്ദ്ര മോദിയും ബിജെപി നേതാക്കളും എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകൾ മാത്രം ചൊല്ലിയാൽ മതിയെന്ന സർക്കാർ തീരുമാനത്തിനെതിരെ ബിജെപി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ബിജെപിക്ക് പ്രതിഷേധിക്കാൻ മറ്റ് വിഷയങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇതൊരു വിഷയമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി എംഎൽഎമാരെക്കൊണ്ട് സഭയിൽ വന്ദേമാതരം പഠിക്കാൻ സ്പീക്കറോട് താൻ അഭ്യർത്ഥിക്കുമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.