മലവെള്ളപ്പാച്ചിൽ ദുരന്തസ്ഥലം സന്ദർശിച്ച് പ്രിയങ്ക ഗാന്ധി…. സുരക്ഷാ സന്നാഹത്തിൽ…



മലപ്പുറം: മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. മലവെള്ളപ്പാച്ചിൽ ദുരന്തമുണ്ടായ ടി.കെ. കോളനി പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ തനിക്ക് ആവശ്യമില്ലെന്നും സുരക്ഷാ സന്നാഹം ആവർത്തിച്ചാൽ ഇനി സന്ദർശനം മുൻകൂട്ടി അറിയിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. ഒറ്റയ്ക്ക് വന്ന് പോകാൻ തനിക്ക് അറിയാമെന്നും അവർ വ്യക്തമാക്കി.

സുരക്ഷയ്ക്കായി നിയോഗിച്ച സിആർപിഎഫ് ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലായതിലാണ് പ്രിയങ്ക അതൃപ്തി അറിയിച്ചത്. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവർ പറഞ്ഞു. പോത്തുകല്ല് സ്വദേശിനി സജിതയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം. അപ്രതീക്ഷിതമായ സമയത്താണ് ടി.കെ. കോളനിയിൽ മലവെള്ളപ്പാച്ചിൽ ദുരന്തമുണ്ടായതെന്നും സംഭവം തികച്ചും ദുഃഖകരമാണെന്നും പ്രിയങ്ക പ്രതികരിച്ചു. കോട്ടപ്പുഴ മലവെള്ളപ്പാച്ചിലിൽ ആറ് പേരാണ് മരിച്ചത്

Previous Post Next Post