മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു… ഒരാൾ മരിച്ചു…. നാല് പേർ…



മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയിൽ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. അഞ്ച് യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. വൈകിട്ട് അഞ്ച് മണിയോടെയാണ് മേഖലയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ഒഴുക്കിൽപ്പെട്ടവരിൽ ഒരു യുവതിയും ഉൾപ്പെടുന്നതായാണ് വിവരം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. ഒഴുക്കിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Previous Post Next Post